തിരുവനന്തപുരം: നമ്മുടെ മുഖ്യമന്ത്രി ആരാണ് ? വിജയൻ ൻ ൻ ൻ, പിണറായി വിജയൻ... അമ്മയുടെ ചോദ്യത്തിന് മുമ്പിൽ മുഷ്ടി ചുരുട്ടി ആവേശത്തോടെ കൊച്ചു മിടുക്കിയുടെ മറുപടി. അധ്യാപികയായ അമ്മയാണ് കുറുമ്പിയോട് നമ്മുടെ മുഖ്യമന്ത്രി ആരാണ് എന്ന് ചോദിക്കുന്നത്. ചോദ്യത്തിന് മുൻപിലാണ് മുഷ്ടി ചുരുട്ടി ആവേശത്തോടെ കൊച്ചു മിടുക്കിയുടെ മറുപടി. ആവേശം കണ്ട് അമ്മ പോലും അന്ധാളിച്ചു. രണ്ടു വയസ്സ് പോലും തികയാത്ത 'വേദ' എന്ന് വിളിക്കുന്ന അഭിനന്ദ എന്ന കൊച്ചു മിടുക്കിയാണ് മുഖ്യമന്ത്രിയുടെ പേര് ആവേശത്താൽ ഉറക്കെ വിളിക്കുന്നത്. തിരുവനന്തപുരം പേയാട് സ്വദേശികളായ അധ്യാപിക രാജേശ്വരിയുടെയും സാമൂഹിക പ്രവർത്തകൻ ബിജുവിന്റെയും ഇളയമകളാണ് വേദ. സോഷ്യൽ മീഡിയയിൽ കുടുംബ സുഹൃത്ത് പങ്കു വെച്ച വീഡിയോ ഇപ്പോൾ തരംഗമായിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് കൊച്ചു മിടുക്കിയുടെ ആവേശം വൈറലായി





0 Comments